---
title: "സി എം ഹോസ്പിറ്റലിലെ വിപുലീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു."
english_title: "Expanded Physiotherapy Department inaugurated at CM Hospital new post "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83140/Expanded- Physiotherapy- Department- inaugurated- at CM -Hospital-new post"
published_at: "2022-12-03T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638af38531d04_inaguration.jpg"
keywords: []
---

# സി എം ഹോസ്പിറ്റലിലെ വിപുലീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **വടകര:** സി എം ഹോസ്പിറ്റലിലെ വിപുലീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ശ്രീ. മനോജ് പി എം ഉദ്ഘാടനം ചെയ്തു. 

## Article Content

**വടകര:** സി എം ഹോസ്പിറ്റലിലെ വിപുലീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ശ്രീ. മനോജ് പി എം ഉദ്ഘാടനം ചെയ്തു. 

ചെയർമാൻ ഡോക്ടർ പി കെ സജീഷ് , മെഡിക്കൽ ഡയറക്ടർ ഡോക്ടർ കെ കെ അബ്ദുൽ സലാം, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വി സി ഹംസത്, ഫിനാൻസ് ഡയറക്ടർ മിസ്റ്റർ ഹാഷിം, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മിസ്റ്റർ കുഞ്ഞമ്മദ്, മാനേജർ മിസ്റ്റർ മുഹമ്മദ് റഹീസ് യു കെ, നഴ്സിംഗ് സൂപ്രണ്ട് മിസ്സിസ് ഷബ്‌ന ജി, P R O മിസ്സിസ് അനിത, അസിസ്റ്റന്റ് മാനേജർ മിസ്റ്റർ റാഷിദ് എന്നിവർ പങ്കെടുത്തു.

ഹോസ്പിറ്റലിൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ രാത്രി 8.30 വരെ ഫിസിയോതെറാപ്പി വിഭാഗം പ്രവർത്തന സജ്ജമാണ്. ഞായർ ഉൾപ്പെടെ എല്ലാ ദിവസവും ഫിസിയോതെറാപ്പി ഹോം കെയർ സേവനവും ലഭ്യമാണ്. ഫിസിയാട്രിസ്റ്റ് ഡോക്ടർ ടി സി ഗീത, ഡോക്ടർ ദിൽഷത്ത് റൈഹാന എന്നിവരുടെ സേവനം ഹോസ്പിറ്റലിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83140/Expanded- Physiotherapy- Department- inaugurated- at CM -Hospital-new post)